Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banana Plantation

Thiruvananthapuram

അ​ധ്വാ​ന​ത്തി​ന്‍റെ വാ​ഴ​ത്തോ​പ്പി​ല്‍ ആ​ത്മാ​ര്‍​ഥ​ത​യോ​ടെ ദേ​വ​നേ​ശ​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര: ന​ല്ലൂ​ര്‍​വ​ട്ട​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത വ​യ​ലി​ല്‍ വാ​ഴ മു​ത​ല്‍ പ​ച്ച​ക്ക​റി വ​രെ കൃ​ഷി ചെ​യ്യു​ന്ന ദേ​വ​നേ​ശ​ന് വി​ശ്ര​മം രാ​ത്രി മാ​ത്രം. കൃ​ഷി​യി​ടം ഒ​രു​ക്കു​ന്ന​തു മു​ത​ല്‍ വി​ള​വെ​ടു​പ്പും വി​പ​ണി​യി​ല്‍ അ​വ കൊ​ ണ്ടു കൊ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഏ​റെ​ക്കു​റെ ഒ​റ്റ​യ്ക്ക് ത​ന്നെ.

ന​ല്ലൂ​ര്‍​വ​ട്ടം സ്വ​ദേ​ശി​യാ​യ ദേ​വ​നേ​ശ​ന്‍ എ​ന്ന എ​ഴു​പ​തു​കാ​ര​ന്‍റെ​യു​ള്ളി​ല്‍ ഏ​തു സ​മ​യ​വും കാ​ര്‍​ഷി​ക ചി​ന്ത​ക​ളാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി കൃ​ഷി ജീ​വ​നോ​പാ​ധി​യാ​യി സ്വീ​ക​രി​ച്ച് ജീ​വി​തം തു​ട​രു​ന്ന ദേ​വ​നേ​ശ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​ണ്ണി​ല്‍ അ​ധ്വാ​നി​ക്കു​ന്ന​തി​ന് വ​ലി​യ മ​ഹ​ത്വ​മു​ണ്ട്. മു​ന്പ് നെ​ല്ല് കൃ​ഷി ചെ​യ്തി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കൂ​ലി​യു​മൊ​ക്കെ നെ​ല്‍​കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ച്ചു.

തോ​രാ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് പാ​ട​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്ന് നെ​ല്ല് അ​വി​ഞ്ഞു പോ​കു​ന്ന​തും കൂ​ലി വ​ര്‍​ധി​പ്പി​ക്കു​ന്ന​തും ക​ര്‍​ഷ​ക​ന് താ​ങ്ങാ​നാ​വി​ല്ല. അ​ങ്ങ​നെ​യാ​ണ് പ​തി​യെ വാ​ഴ​യി​ലേ​യ്ക്കും പ​ച്ച​ക്ക​റി​ക​ളി​ലേ​യ്ക്കും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍​കി​ത്തു​ട​ങ്ങി​യ​തെ​ന്നു ദേ​വ​നേ​ശ​ന്‍ പ​റ​ഞ്ഞു. ന​ല്ലൂ​ര്‍​വ​ട്ട​ത്ത് ര​ണ്ട് ഏ​ക്ക​റോ​ളം വ​യ​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഴ​യാ​ണ് കാ​ര്യ​ക്ഷ​മ​മാ​യി കൃ​ഷി ചെ​യ്തുവ​രു​ന്ന​ ത്.

പാ​വ​ല്‍, വെ​ണ്ട, വെ​ള്ള​രി​ക്ക, പ​യ​ര്‍ മു​ത​ലാ​യ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ചാ​ണ​ക​മാ​ണ് കൃ​ഷി​ക്ക് വ​ള​മാ​യി കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശ​രി​യാ​യ പ​രി​പാ​ല​ന​മാ​ണ് മി​ക​ച്ച വി​ള​വ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് ദേ​വ​നേ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​ര്യ ബ​ല്‍​സി​ത്ത​യും വീ​ട്ടി​ലെ ജോ​ലി​ക്കൊ​പ്പം കാ​ര്‍​ഷി​ക​വൃ​ത്തി​യി​ല്‍ ദേ​വ​നേ​ശ​നെ സ​ഹാ​യി​ക്കാ​റു​ണ്ട്. രാ​വി​ലെ അ​ഞ്ച​ര- ആ​റോ​ടെ വ​യ​ലി​ലെ​ത്തി​യാ​ല്‍ തി​രി​കെ വീ​ട്ടി​ലെ​ത്താ​ന്‍ വൈ​കു​ന്നേ​രം ആ​റോ ഏ​ഴോ ഒ​ക്കെ ആ​കും.

വാ​ഴ​ക്കു​ല​ക​ളും പ​ച്ച​ക്ക​റി​ക​ളും പൂ​ഴി​ക്കു​ന്ന്, മ​ര്യാ​പു​രം, പൊ​ന്‍​വി​ള എ​ന്നീ വി​പ​ണി​ക​ളി​ലാ​ണ് ന​ല്‍​കു​ന്ന​ത്. ഓ​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​പ്പോ​ഴ​ത്തെ വാ​ഴ കൃ​ഷി. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ദേ​വ​നേ​ശ​ന്‍. കു​ള​ത്തൂ​ര്‍ കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യം ല​ഭി​ക്കാ​റു​ണ്ടെ​ന്നും ദേ​വ​നേ​ശ​ന്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Latest News

Corehub Up